കണ്ണൂർ: വെട്ടേറ്റ് 13 വർഷം ചികിത്സയിലിരുന്ന ശേഷം സിപിഎം പ്രവർത്തകൻ വെള്ളേരി മോഹനൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ്. വെള്ളേരി മോഹനൻ്റെ മരണം രാഷ്ട്രീയ ആക്രമണവുമായി ബന്ധപ്പെട്ടല്ലെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അബ്‌ദുൾ കരീം ചേലേരി പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. കടന്നൽ കുത്തേറ്റാണ് വെള്ളേരി മോഹനനെ പരിയാരം മെഡിക്കൽ കോളേജിലും പിന്നീട് എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചത്. വെള്ളേരി മോഹനൻ്റെ മരണത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎം ഉപയോഗിക്കുകയാണ്. പാർട്ടി അണികളെ ലക്ഷ്യമിട്ട് സിപിഎം വൈകാരിക പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
The Muslim League says that the death of CPM activist Velleri Mohanan in Kannur was due to a wasp sting. There is also criticism that the CPM is using the death for political gain.